---
title: "തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്ക്, കേസ്"
english_title: "Student injured after being hit by scooter driven by classmate in Taliparamba, case filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309272/Student injured after being hit by scooter driven by classmate in Taliparamba, case filed"
published_at: "2025-08-18T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2a59e19e6d_1000846943.jpg"
keywords: []
---

# തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്ക്, കേസ്

> **Lead Summary:** തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി മഹഫ യ്ക്കാണ് പരിക്കേറ്റത്. മാതമംഗലം താറ്റേരിയിലെ മീത്തലെപുരയിൽ അബ്ദുൾ മുജീബിന്റെ മകളാണ് മഹഫ.

## Article Content

തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി മഹഫ യ്ക്കാണ് പരിക്കേറ്റത്. മാതമംഗലം താറ്റേരിയിലെ മീത്തലെപുരയിൽ അബ്ദുൾ മുജീബിന്റെ മകളാണ് മഹഫ.

ആഗസ്റ്റ് 11ന് വൈകുന്നേരം കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രിസ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇതേ കോളേജിലെ ആസിഫ(18)ഓടിച്ച കെ.എൽ-86 സി-9606 സ്കൂട്ടർ ഇടിക്കുകയായിരുന്നു.

റോഡിൽ വീണ് മഹ്‌ലൂഫയുടെ ഇടതുകാലിന് പരിക്കേറ്റു. ആസിഫയുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309272/Student injured after being hit by scooter driven by classmate in Taliparamba, case filed)